TOP NEWS| എടിഎമ്മിൽ കാശില്ലെങ്കിൽ പിഴ: തീരുമാനത്തിൽ ഞെട്ടൽ, പിന്നാലെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ രംഗത്ത്
ദില്ലി: എടിഎമ്മുകളിൽ കാശില്ലാത്തതെ വന്നാൽ പിഴയടക്കേണ്ടി വരുമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദ്ദേശിച്ചത് വിപണിയിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനം ബാങ്കുകളോ എടിഎം സംഘടനകളോ പ്രതീക്ഷിച്ചിരുന്നില്ല. തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് ഇവർ.