അബുദാബിയിൽ ഒരുങ്ങുന്നു, കരയിലെ ‘കടൽക്കൊട്ടാരം’

0

അബുദാബി ∙ കൊമ്പൻ സ്രാവുകളടക്കമുള്ള വമ്പൻമാർക്കായി ലോകത്തിലെ ഏറ്റവും വലിയ ‘കടൽക്കൊട്ടാരം’ അടുത്തവർഷം തുറക്കാൻ തലസ്ഥാന നഗരം. കടലാഴങ്ങളിലെ കാഴ്ചകൾ ഒരുക്കുന്ന യാസ് ഐലൻഡിലെ ‘സീ വേൾഡ് അബുദാബിയിൽ’ ആമകൾ, വിവിധയിനം മത്സ്യങ്ങൾ എന്നിയുൾപ്പെടെ 68,000ൽ ഏറെ സമുദ്രജീവികൾ ഉണ്ടാകും. ഇതുവരെ പുറത്തുവന്നതിനും അപ്പുറമാണ് കൊട്ടാരവിശേഷങ്ങൾ.

1.83 ലക്ഷം ചതുരശ്ര മീറ്ററിൽ 5 നിലകളിലായി നിർമിക്കുന്ന സീ വേൾഡ് ‘കരയിലെ കടൽ’ ആകുമെന്നാണ് സൂചന. കടലാഴങ്ങളിലൂടെയുള്ള ഉല്ലാസയാത്രയുടെ പ്രതീതിയുണർത്തുന്ന അത്ഭുത ലോകമാകും ഇത്.  നിർമാണം 64% പൂർത്തിയായി. പടൂകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ  തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകളാണ് ഒരുക്കുന്നത്.

You might also like