“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”
“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”
കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബത്തിന്റെ ആഗോള സംഗമം ഓഗസ്റ്റ് 15 തീയതി zoom പ്ലാറ്റഫോമിൽ കൂടി നടത്തപ്പെടുകയാണ്.
ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാ ശ്ലീഹാ നിലക്കൽ വരുകയും, അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനത്തിൽ ക്രിസ്തു മാർഗത്തിലേക്ക് പടിപ്പുര ഇല്ലത്തിൽ വിഷ്ണു നമ്പുതിരിയും കുടുംബവും മാറി എന്നും, കാലക്രമത്തിൽ കുടുംബം കടമ്പനാട്ട് താമസം ആക്കുകയും, പിന്മുറക്കാരായ പേരങ്ങാട്ട് ചെറിയാനും (കോഴഞ്ചേരി) ചേകോട്ട് കുരുവിളയും (ഇലന്തുർ) എന്നീ പിതാക്കൾ പേരങ്ങാട്ട് കുടുംബം സ്ഥാപിച്ചു.
പേരങ്ങാട്ട് മഹാ കുടുബത്തിൽ ഏഴ് ശാഖകൾ ഉണ്ട്.
1. മുളമൂട്ടിൽ
2. മലയിൽ
3. മേമുറിയിൽ
4. തേയിലപ്പുറത്ത്
5. പേരങ്ങാട്ട്
6. ചേകോട്ട്
7. കല്ലുകളം
ഇത് കൂടാതെ ഉപശാഖകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേരങ്ങാട്ട് മഹാ കുടുംബാംഗങ്ങൾ ചിതറി പാർക്കുന്നു.
കുടുംബാഗങ്ങൾ തമ്മിൽ കാണുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ കുടുംബ യോഗങ്ങൾ നമുക്ക് സഹായകം ആയിരുന്നു. ഇന്നത്ത പ്രത്യേക സാഹചര്യത്തിൽ നേരിൽ കാണുന്നതിനോ, കുടുംബ യോഗങ്ങൾ ചേരുന്നതിനോ സാധ്യമാകാത്ത അവസരത്തിൽ സോഷ്യൽ മിഡിയാ പ്ലാറ്റുഫോം പ്രയോജനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് നമ്മുടെ കുടുംബാംഗങ്ങൾക്ക് ഒത്തു ചേരുന്നതിനെ സാധിക്കുന്നു എന്നതെ പുതു പ്രതീക്ഷകൾ നൽകുന്ന കാര്യമാണ്.
പേരങ്ങാട്ട് മഹാ കുടുംബ ആഗോള സംഗമം 2021 ആഗസ്റ്റ് 15 ആം തീയതി വൈകിട്ട് 6.30 (ഇന്ത്യൻ സമയം) മുതൽ zoom platform ൽ കൂടി നടത്തപ്പെടുകയാണ്.
പ്രസ്തുത യോഗത്തിൽ മലങ്കര മാർത്തോമ്മാ സഭയിലെ ഡോ. യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലിത്ത മുഖ്യ അഥിതി ആയി പങ്കെടുക്കുന്നു. ഫാ. തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
പേരങ്ങാട്ട് മഹാകുടുംബ യോഗത്തിലേക്ക് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പേരങ്ങാട്ട് മഹാകുടുംബ യോഗത്തിനെ വേണ്ടി
വിക്ടർ റ്റി. തോമസ്( പ്രസിഡന്റ്), സി. റ്റി. ജോൺ(സെക്രട്ടറി),ഡോ. മാത്യു പി. ജോൺ(ട്രെഷറാർ ),പി. ജെ. എബ്രഹാം( പ്രോഗ്രാം കൺവീനർ ), മാത്യു വർഗ്ഗീസ്(പ്രോഗ്രാം കോഡിനേറ്റർ)
റിപ്പോർട്ട്: രാജേഷ് പേരങ്ങാട്ട്