TOP NEWS| ഇനി വാഹനം ഓടിക്കുന്നതിനിടെയുള്ള വീഡിയോ പിടിത്തം വേണ്ട; പിടിച്ചാൽ പിഴ ചുമത്താൻ തീരുമാനം
തിരുവനന്തപുരം: ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ വീഡിയോ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാനാണ് തീരുമാനം. നിയമ ലംഘനത്തിന് ഇ ബുൾ ജെറ്റ് വ്ലോഗർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചതിന് വലിയ പിന്തുണ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു.