TOP NEWS| ബംബറടിച്ച് ബ്രിട്ടനിലെ മലയാളികൾ, കൊച്ചിയിലേക്ക് നേരിട്ട് ആഴ്ചയിൽ മൂന്നു വിമാനങ്ങൾ

0

 

ലണ്ടൻ• ഓണക്കാലത്ത് എയർ ഇന്ത്യയിൽ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ലഹരിയിലാണ് ബ്രിട്ടനിലെ മലയാളികൾ. ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറിയതോടെ വീണ്ടു കിട്ടിയ ലണ്ടൻ- കൊച്ചി പ്രതിവാര വിമാനസർവീസ് 22 മുതൽ ആഴ്ചയിൽ മൂന്നായി മാറുകയാണ്. ഈമാസം 18ന് ആരംഭിക്കുന്ന ലണ്ടൻ- കൊച്ചി വിമാനം 22 മുതൽ ആഴ്ചയിൽ മൂന്നു സർവീസായി മാറും. ആദ്യം പ്രഖ്യാപിച്ച ബുധനാഴ്ചകളിലെ സർവീസിനു പുറമേ വെള്ളി, ഞായർ ദിവസങ്ങളിലാകും എയർ ഇന്ത്യയുടെ കൊച്ചിയിൽ നിന്നുള്ള ഡയറക്ട് ലണ്ടൻ സർവീസ്. പുലർച്ചെ 3.45ന് കൊച്ചിയിലും ഉച്ചയ്ക്ക് 13.20ന് ഹീത്രുവിലും എത്തും വിധമാണ് സർവീസുകളുടെ സമയക്രമം.

You might also like