TOP NEWS| വാക്സീൻ ചാലഞ്ചിലൂടെ ലഭിച്ചത് 817 കോടി രൂപ; കേരളം ഡോസ് വാങ്ങിയത് 29 കോടിക്ക്

0

 

തിരുവനന്തപുരം • വാക്സിനേഷൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന സർക്കാർ വാക്സീൻ കമ്പനികളിൽനിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി 29.29 കോടി രൂപ ചെലവഴിച്ചു. നിയമസഭയിൽ കെ.ജെ.മാക്‌സി എംഎൽഎ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങൾക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

You might also like