TOP NEWS| ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അഫ്ഗാനിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും: വ്യോമസേന വിമാനങ്ങളും തയ്യാര്‍

0

 

ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അഫ്ഗാനിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും: വ്യോമസേന വിമാനങ്ങളും തയ്യാര്‍

ദില്ലി: കാബൂൾ: കാബൂളിലേക്കുള്ള ഇന്ത്യൻ വിമാനം നേരത്തെയാക്കി എയർ ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനമാണ് നേരത്തെയാക്കിയത്. അടിയന്തര യാത്രക്കായി വിമാനങ്ങൾ പറത്താൻ തയ്യാറായിരിക്കണമെന്ന് എയർ ഇന്ത്യക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് വിമാനങ്ങൾക്കാണ് തയ്യാറായിരിക്കാൻ ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്.

കാബൂളിലെ സ്ഥിതി വഷളായതിനെത്തുടർന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എയർഇന്ത്യ വിമാനത്തിന്റെ സമയം ഉച്ചക്ക് 12.30ലേക്ക് പുനക്രമീകരിച്ചിട്ടുണ്ട്. കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്.

ഇതിൽ 129 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. താലിബാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരോട് എത്രയുംപെട്ടെന്ന് അഫ്ഗാൻ വിടാൻ ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകിയിരുന്നു.

അടിയന്തര സാഹചര്യത്തിൽ ആവശ്യമായി വന്നാൽ വ്യോമസേനയുടെ സി -17 വിമാനവും ഇന്ത്യക്കാരെ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യൻ പൗരൻമാരുടെയും പ്രതിനിധികളുടെയും ജീവൻ അപകടത്തിലാക്കാൻ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യൻ വിമാനങ്ങൾ തയ്യാറാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

You might also like