അബുദാബിയില്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു; പ്രത്യേക നിര്‍ദേശങ്ങള്‍ ഇങ്ങനെ

0

അബുദാബിയില്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. പുതിയ നിര്‍ദേശം അനുസരിച്ച്‌ പുതുതായി അബുദാബിയിലെത്തുന്നവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി 60 ദിവസത്തെ കാലാവധി നല്‍കിയിട്ടുണ്ട്.

പുതിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ

ഓഗസ്റ്റ് 20 മുതല്‍ പൊതുസ്ഥലങ്ങളില്‍ എത്തുന്ന പൗരന്മാരും, വിദേശികളും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ഇതിനു പുറമെ അല്‍ഹോസ്ന്‍ ആപ്ലിക്കേഷന്‍ മുഖേനയുള്ള ഗ്രീന് പാസും കരുതണം.

ഇനി മുതല്‍ കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പൊതുസ്ഥലങ്ങളില്‍ പ്രവേശനം. മാളുകളിലും ഭക്ഷണശാലകളിലും എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

യാത്രക്കാര്‍ക്കായി അഞ്ച് സീറ്റുള്ള ടാക്‌സികളില്‍ മൂന്ന് പേര്‍ക്കും, ഏഴ് സീറ്റുള്ളവയില്‍ അഞ്ച് പേരെയും ഉള്‍പ്പെടുത്തി സര്‍വീസ് നടത്താവുന്നതാണ്.

കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കാണ് പാസ് ലഭിക്കുക. 30 ദിവസം വരെയാണ് പാസിന്റെ കാലാവധി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാല്‍ ഏഴ് ദിവസത്തേക്ക് ഗ്രീന്‍ പാസ് ലഭിക്കും.

You might also like