അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം; കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്

0

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. ആളുകള്‍ കൂട്ടമായി പലായനം ചെയ്യാനെത്തിയതോടെ കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പലായനംചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ തുറന്നിടാന്‍ മറ്റുരാജ്യങ്ങളോട് ഐക്യരാഷ്​ട്രസഭ(യു.എന്‍)​ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ്​ അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്​.

അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വിമാനങ്ങള്‍ ഇന്ത്യ സജ്ജമാക്കി. ദില്ലി – കാബൂള്‍ വിമാനം 12.30ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് പുറപ്പെടുക. അഫ്ഗാന്‍ വിടാന്‍ അനുവദിക്കണമെന്ന് 60 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി.

വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും യു.എന്‍ മുന്നറിയിപ്പു നല്‍കി.

You might also like