TOP NEWS| അഫ്ഗാന്‍ ജനതയ്ക്കായി ആഗോള സമൂഹം ഒന്നിക്കണം, സ്ഥിതി ആശങ്കാജനകം: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ

0

 

അഫ്ഗാന്‍ ജനതയ്ക്കായി ആഗോള സമൂഹം ഒന്നിക്കണം, സ്ഥിതി ആശങ്കാജനകം: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ

ദില്ലി: അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. സുരക്ഷാ സ്ഥിതി അങ്ങേയറ്റം ദുര്‍ബലമാണ്. അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി ആഗോള സമൂഹം ഒന്നിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്‍ സുരക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍റെ അയൽക്കാരെന്ന നിലയിൽ, അവിടെയുള്ള ജനങ്ങളുടെ സുഹൃത്ത് എന്ന നിലയിൽ അഫ്ഗാനില്‍ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. അഫ്ഗാനിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഭീതിയിലാണ് ജീവിക്കുന്നത്- ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.

You might also like