TOP NEWS| അഫ്ഗാനില്‍ സ്ത്രീകളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണം: യുഎന്‍ രക്ഷാസമിതി

0

 

അഫ്ഗാനിസ്ഥാനില്‍ സമവായ ചര്‍ച്ചകളിലൂടെ സ്ത്രീകളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി മിക്ക രാജ്യങ്ങളും രക്ഷാസമിതിയില്‍ താലിബാന്‍റെ നടപടികള്‍ക്കെതിരെ നിലകൊണ്ടപ്പോള്‍ ചൈന മൃദുനിലപാടാണ് സ്വീകരിച്ചത്. അഫ്ഗാന്‍ ജനതയ്ക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു.

You might also like