ഇന്‍ഡ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന് പൗരന്മാര്ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍
ന്യൂഡല്‍ഹി: ( 17.08.2021) രാജ്യം താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്‍ഡ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന് പൗരന്മാര്ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍. ന്യൂഡെല്ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുക. മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാന് പൗരന്മാര്ക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍കാര്‍ വ്യക്തമാക്കി. ആറുമാസത്തേക്കായിരിക്കും വിസാ കാലാവധി.