TOP NEWS| കുവൈത്തില്‍ കൂടുതല്‍ വിദേശ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം
വിദേശരാജ്യങ്ങളിലെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതുവരെ 91,805 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകൾക്കാണ് ഇത്തരത്തിൽ അംഗീകാരം നൽകിയത്. ഇന്ത്യയിൽനിന്നുള്ള കോവിഷീൽഡ് വാക്സിൻ സർട്ടിഫിക്കറ്റിന് മാത്രമാണ് കുവൈത്തിൽ അംഗീകാരമുള്ളത്.