TOP NEWS| കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തിക്കും തിരക്കും; 7 പേർ കൊല്ലപ്പെട്ടു

0

 

കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും ഏഴ് അഫ്ഗാനികള്‍ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് സൈന്യം. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ താലിബാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ആളുകള്‍ ചിതറിയോടുന്നതിനിടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തിന് പുറത്ത് സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു. കനത്ത ചൂടിലും കാത്തുനില്‍ക്കുന്ന ആളുകള്‍ക്കുമേല്‍ നാറ്റോ സൈന്യം വെളളം ചീറ്റുകയും കുടിവെളളം നല്‍കുകയും ചെയ്തു. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി സങ്കീര്‍ണമാണെന്ന് താലിബാനും പറയുന്നു. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിച്ചതായി നാറ്റോ അറിയിച്ചു

You might also like