TOP NEWS| സെപ്റ്റംബർ പകുതിയോടെ രണ്ട് ലക്ഷം കിടക്കകൾ വേണം: മൂന്നാം തരംഗത്തെ കരുതിയിരിക്കണം
ന്യൂഡൽഹി• കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ഒരുങ്ങിയിരിക്കണമെന്നു നിതി ആയോഗ്. സെപ്റ്റംബർ പകുതിയോടെ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാം. ആ സമയം 100 ൽ 23 രോഗികളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാം. ഇത് മുന്നിൽ കണ്ട് രണ്ട് ലക്ഷത്തോളം കിടക്കകൾ സജ്ജമാക്കണമെന്ന് നിതി ആയോഗ് അംഗം വി.കെ. പോൾ മുന്നറിയിപ്പ് നല്‍കി.