TOP NEWS| ഇന്ത്യയിലെ സന്ദർശക വീസക്കാർക്കു ദുബായിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ

0

 

ഇന്ത്യയിൽ നിന്നുള്ള സന്ദർശകവീസക്കാർക്ക് നിയന്ത്രണങ്ങളോടെ ദുബായിൽ പ്രവേശിക്കുന്നതിന് അനുമതി. യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം ദുബായിലേക്ക് പ്രവേശിക്കാമെന്ന് ഫ്ളൈ ദുബായ് എയർലൈൻസ് അറിയിച്ചു. നേരത്തേ, ദുബായ് താമസവീസക്കാരായവർ അർമേനിയ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം ദുബായിലേക്ക് മടങ്ങിയിരുന്നു. ഇതേപോലെ സന്ദർശകവീസക്കാർക്കും ഇനി ദുബായിലെത്താം. നിലവിൽ താമസവീസക്കാർക്ക് മാത്രമാണ് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതിയുള്ളത്.

You might also like