TOP NEWS| അഫ്ഗാനില്‍ നിന്ന് ഇന്ന് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും

0

 

അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇന്നും കൂടുതല്‍ പേര്‍ ഇന്ത്യയിലെത്തും. കാബൂളില്‍ നിന്ന് നേരിട്ടും താജികിസ്ഥാന്‍ വഴിയും സ്വദേശികളെ നാട്ടിലെത്തക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ ഇന്നലെ ദോഹയിലേക്ക് പുറപ്പെട്ടിരുന്നു. ദോഹ വഴി 135 പേരെ ശനിയാഴ്ചയും എത്തിച്ചിരുന്നു.

You might also like