TOP NEWS| ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു;മാറ്റം സെപ്റ്റംബര്‍ ഒന്ന് മുതല്‍

0

 

ഏപ്രിൽ അവസാനവാരമാണ് ഒമാൻ ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. പത്തുദിവസത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടർന്ന് നീണ്ടുപോകുകയായിരുന്നു.

വിലക്ക് അവസാനിക്കുകയാണെന്നും സെപ്റ്റംബർ ഒന്ന് മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഒമാൻ ഭരണകൂടം അറിയിച്ചു.
ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശന അനുമതി.

You might also like