രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ച്‌ എണ്ണക്കമ്ബനികള്‍

0

കോഴി​ക്കോട് ​: രാജ്യത്ത് ഇന്ധനവില വീണ്ടും കുറച്ച്‌ എണ്ണക്കമ്ബനികള്‍​. അന്താരാഷ്​ട്ര വിപണിയില്‍ ക്രൂഡ്​ ഓയിലിന്‍റെ വിലയിടിവാണ്​ രാജ്യത്ത്​ ഇന്ധന വില കുറക്കാന്‍ കാരണം. ഒരുമാസത്തിനിടെ ക്രൂഡ്​ ഓയില്‍ വില ബാരലിന്​ ഒമ്ബത് ​ ഡോളറിന്‍റെ കുറവാണുണ്ടായത്.

പെട്രോളിനും ഡീസലിനും ലിറ്ററിന്​ 15 പൈസ വീതമാണ്​ കുറച്ചത്​. ഇതോടെ തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ പെട്രോളിന്​ 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ്​​ വില.

കൊച്ചിയില്‍ പെട്രോളിന്​ 101രൂപ 71 പൈസയും ഡീസലിന്​ 93.82 രൂപയുമാണ് വില. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും ഇന്ധന വില ഇപ്പോഴും സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്.

You might also like