അംഗ പരിമിതരുടെ ഒളിമ്ബിക്സായ പാരാലിമ്ബിക്സിന് ഇന്ന് തിരിതെളിയും

0

അംഗ പരിമിതരുടെ ഒളിമ്ബിക്സായ പാരാലിമ്ബിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. സെപ്തംബര്‍ 5 വരെ നീളുന്ന പാരാലിമ്ബിക്സില്‍ 54 അംഗ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ‘ഒറ്റ മനസോടെ മുന്നോട്ട് നീങ്ങുക’യെന്ന സന്ദേശത്തിലൂന്നിയാണ് പതിനാറാമത് പാരാലിമ്ബിക്സ് ടോക്കിയോവില്‍ അരങ്ങേറുന്നത്.

135 രാജ്യങ്ങളില്‍ നിന്നായി 4,400 കായിക താരങ്ങളാണ് പാരാലിമ്ബിക്സില്‍ മത്സരിക്കുക.22 കായിക വിഭാഗങ്ങളിലെ 539 ഇനങ്ങളില്‍ മെഡലുകള്‍ നിര്‍ണയിക്കപ്പെടും. ബാഡ്മിന്‍റണും തയ്ക്ക്വാണ്ടോയുമാണ് പുതിയ ഇനങ്ങള്‍. ‘നമുക്ക് ചിറകുകള്‍ ഉണ്ട്’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ ഏത് വിധത്തില്‍ കാറ്റ് വീശിയാലും ചിറക് വിടര്‍ത്താന്‍ ശ്രമിക്കുന്ന പാരാലിമ്ബ്യന്മാരുടെ ധൈര്യത്തെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നു.

You might also like