കോവിഷീല്‍ഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി

0

കൊച്ചി : കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിന് മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

തൊഴിലാളികള്‍ക്ക്​ വാക്​​സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്​ കിറ്റക്​സ്​ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ്​ വാക്സിനെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന്​ കാണിച്ചാണ്​ കിറ്റക്​സ്​ കോടതിയില്‍ ഹര്‍ജി നല്‍കിയത്​.

വാക്​സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പിന്​ നിര്‍ദേശം നല്‍കണമെന്നും കിറ്റക്​സ്​ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വാക്​സിന്‍ കുത്തിവെപ്പ്​ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ പുറപ്പെടുവിക്കുന്നതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ സംസ്ഥാന സര്‍ക്കാര്‍ നിലപാട്​.

You might also like