അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം; വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന്‍ വിഷയത്തിലെ സര്‍വ്വ കക്ഷിയോഗം നാളെ ചേരാനിരിക്കെ ആണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
അഫ്ഗാനില്‍ നിന്ന് അമേരിയ്ക്ക ഈ മാസം 31 ന് മുന്‍പ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ രാജ്യത്തെയ്ക്ക് കൊണ്ടു വരുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചത്.
വേഗത്തില്‍ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലെയ്ക്ക് എങ്കിലും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി എത്തിക്കണം എന്ന് പ്രധാനമന്ത്രി വിദേശകാര്യമന്ത്രാലയത്തോട് നിര്‍ദേശിച്ചു. അഫ്ഗാനില്‍ ഇന്ത്യ നടത്തുന്ന രക്ഷാപ്രപര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്.