ഫൈസര്‍, ആസ്ട്രസെനെക്ക വാക്സിനുകളുടെ ഫലപ്രാപ്തി ആറുമാസം; ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്ന് പഠനം
ലണ്ടന്‍: ഫൈസറിന്റെയും ആസ്ട്രസെനെക്കയുടെയും കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറയുമെന്ന് പഠനം. കോവിഡിനെതിരെയുള്ള ഫൈസറിന്റെയും ആസ്ട്രസെനെക്ക വാക്‌സിന്റെയും രണ്ടു ഡോസുകളുടെ ഫലപ്രാപ്തി ആറു മാസത്തിനുള്ളില്‍ കുറഞ്ഞ് വരുമെന്ന് ബ്രിട്ടണില്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത അടി വരയിടുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തി.
ഫൈസറിന്റെ രണ്ടാം ഡോസിന് ശേഷമുള്ള ഫലപ്രാപ്തി 88 മുതല്‍ 74 ശതമാനമായി കുറഞ്ഞതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആസ്ട്രസെനെക്കയുടെ കാര്യത്തില്‍ ഇത് 77 മുതല്‍ 67 ശതമാനം വരെയായി കുറഞ്ഞു. വാക്‌സിന്‍ എടുത്തതിന് അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണിത്.