TOP NEWS| ഡല്‍ഹിയില്‍ കൊവിഡ് കണക്കില്‍ വലിയ ആശ്വാസം; അഞ്ചുദിവസത്തിനിടെ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ ആശ്വാസം. ഡല്‍ഹിയില്‍ അഞ്ചുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 0 കൊവിഡ് മരണങ്ങളാണ്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് പ്രതിദിന മരണസംഖ്യയില്‍ ഇത്രയധികം കുറവുണ്ടാകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 60ല്‍ താഴെ തുടരുകയാണ്.