TOP NEWS| ആസ്തി വില്‍പനയ്ക്ക് പിന്നാലെ സർക്കാരിന്റെ അധികഭൂമിയും പണമാക്കി മാറ്റും
മന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതാണിത്. നഷ്ടത്തിലുള്ളതോ പൂട്ടാനൊരുങ്ങുന്നതോ ആയ സ്ഥാപനങ്ങളുടെ ഭൂമിയും ഈ വിഭാഗത്തിൽപെടും. ഭൂമി ഇടപാടുകൾക്കായി പ്രത്യേക കാര്യനിർവഹണ സംവിധാനം-എസ്.പി.വി. (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപവത്കരിക്കും. ഇതിന്റെയും പദ്ധതി നടപ്പാക്കുന്നതിന്റെയും വിശദാംശങ്ങൾ ഉടൻതന്നെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്നാണ് വിവരം. സർക്കാരിന്റെ ആസ്തികൾ വിറ്റു പണമാക്കുന്ന ദേശീയ ധനസമാഹരണ പദ്ധതി ധനമന്ത്രി ഈയിടെ ഉദ്ഘാടനം ചെയ്തിരുന്നു.