സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി
കൊച്ചി: സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.