ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ 45 കുട്ടികള്‍ മരിച്ചു; ഡെങ്കി വ്യാപനമെന്ന് സംശയം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പത്ത് ദിവസത്തിനുള്ളില്‍ കുട്ടികളടക്കം 53 പേര്‍ മരിച്ചത് ഡെങ്കി വ്യാപനത്തെ തുടര്‍ന്നെന്ന് സംശയം. ഭൂരിഭാഗം കുട്ടികള്‍ വൈറല്‍ പനി ബാധിച്ചവരാണെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഫിറോസാബാദ് മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് സ്പെഷ്യലിസ്റ്റ് ഡോ. എല്‍.കെ. ഗുപ്ത പറഞ്ഞു.
ഉയര്‍ന്ന പനിയും കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 186 പേരാണ് ആശുപത്രിയില്‍ രോഗം ബാധിച്ച് പ്രവേശിക്കപ്പെട്ടിരിക്കുന്നത്.ഫിറോസാബാദ് മെഡിക്കല്‍ കോളജില്‍ രോഗബാധിതരായ നിരവധി കുട്ടികള്‍ ചികിത്സയിലാണ്. ഇവരില്‍ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.