ആമസോണ്‍ ആഗോളതലത്തില്‍ 55,000 പേരെ നിയമിക്കുന്ന കരിയര്‍ മേള ഈ മാസം ആരംഭിക്കും

0

ആഗോളതലത്തില്‍ 55,000 പേരെ നിയമിക്കുന്ന ആമസോണ്‍ കരിയര്‍ മേള ഈ മാസം ആരംഭിക്കും. ആഗോളതലത്തില്‍ കോര്‍പ്പറേറ്റ്, ടെക്നോളജി റോളുകള്‍ക്കായി 55,000 പേരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജാസി റോയിട്ടേഴ്സിനോട് പറഞ്ഞു. ലോകമെമ്ബാടും കോവിഡ് ബാധിച്ച ഈ സമയത്ത് വളരെയധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ അവസരത്തില്‍ വ്യത്യസ്തവും പുതിയതുമായ ജോലികളെക്കുറിച്ച്‌ ചിന്തിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും ജാസി പറഞ്ഞു.

You might also like