TOP NEWS| കുവൈത്തിൽ പ്രധാന ഹൈവേകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് വിലക്ക്
കുവൈത്തിൽ പ്രധാന ഹൈവേകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. വിലക്ക് ഒക്ടോബർ മൂന്നു മുതൽ നിലവിൽ വരും. ട്രാഫിക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.