TOP NEWS| കേരളത്തിലെ രോഗവ്യാപനത്തിന് കാരണം വൈറസിന്റെ പുതിയ വകഭേദമല്ല: പഠനം
കേരളത്തിലെ കോവിഡ് വ്യാപനത്തിന് പുതിയ ജനിതക വ്യതിയാനങ്ങളൊന്നും കാരണമല്ലെന്ന് പരിശോധനാ ഫലം. അതേസമയം സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ കോവിഡ് ഡെൽറ്റ വൈറസിൻ്റെ ഉപവകഭേദം കൂടുന്നതായി കണ്ടെത്തി. ഈ വകഭേദം വാക്സീനെ മറികടക്കില്ലെന്ന പഠനങ്ങൾ ആശ്വാസമാണ്. രോഗ സ്ഥിരീകരണ നിരക്ക് കുതിച്ചു കയറുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല.