TOP NEWS| സ്ത്രീകള്‍ അപ്രത്യക്ഷരായി, വീടിനുള്ളില്‍ അടയ്ക്കപ്പെട്ടു; അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്
കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം പിടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും താലിബാൻ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയെന്നാണ് അഫ്ഗാനിൽനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. സ്ത്രീകളെ അടിച്ചമർത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ഹനിച്ചുകൊണ്ടുമുള്ള മുൻ ഭരണരീതിതന്നെയായിരിക്കും അവർ തുടരുക എന്നാണ് കരുതേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ പൊതുമണ്ഡലത്തിൽനിന്ന് സ്ത്രീകൾ ഏറെക്കുറെ നിഷ്കാസിതരായിക്കഴിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരം.