TOP NEWS| ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി
ഡൽഹി നിയമസഭയ്ക്കുള്ളില്‍ തുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ നീളുന്ന തുരങ്കമാണ് കണ്ടെത്തിയത്. തുരങ്കം സ്വാതന്ത്ര്യ സമര സേനാനികളെ ഭയന്ന് ബ്രിട്ടീഷുകാർ നിർമിച്ചതാകാമെന്നാണ് നിഗമനം.
ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആണ് തുരങ്കം കണ്ടെത്തിയ കാര്യം അറിയിച്ചത്. ഈ തുരങ്കം നിയമസഭയെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിലേക്ക് കൊണ്ടുവരാനാണ് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം നിര്‍മിച്ചത്. ഇവരെ കോടതിയിലേക്ക് കൊണ്ടുവരുമ്പോള്‍ തിരിച്ചടിയുണ്ടാവുമെന്ന് ഭയന്നാണ് രഹസ്യമായി തുരങ്കത്തിലൂടെ കൊണ്ടുവന്നിരുന്നതെന്നാണ് നിഗമനം.