അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മന്ത്രി വീണ ജോര്‍ജിന് കൈമാറി

0

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പുസ്‌ത‌കങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രിക്ക് കൈമാറി. ഡോ. ടി കെ ആനന്ദിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കിയത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ലിംഗ കുറിച്ച്‌ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്.

വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ ടി വി അനുപമ സന്നിഹിതയായിരുന്നു. അങ്കണവാടി തീം ചാര്‍ട്ട്, അങ്കണപ്പൂമഴ എന്ന കുട്ടികളുടെ പ്രവര്‍ത്തന പുസ്‌തകം, അധ്യാപക സഹായിയായ അങ്കണത്തൈമാവ് എന്നിവ വിശകലനം ചെയ്‌താണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

You might also like