TOP NEWS| കോഴിക്കോട് വീണ്ടും നിപ വൈറസ്, കുട്ടി മരിച്ചതായി സ്ഥിരീകരണം; കുട്ടിയുടെ രക്ഷിതാക്കൾ ഉൾപ്പെടെ നിരീക്ഷണത്തില്‍

0

 

കോഴിക്കോട് വീണ്ടും നിപ വൈറസ്, കുട്ടിയുടെ നില അതീവഗുരുതരം; കുട്ടിയുടെ രക്ഷിതാക്കൾ ഉൾപ്പെടെ നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി സൂചന. വൈറസ് ലക്ഷണങ്ങളോടെ പന്ത്രണ്ട് വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ മാസം ഒന്നാം തിയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയുടെ ആദ്യ സാംപിള്‍ ഫലം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന ആരോഗ്യവകുപ്പിന് ഇന്നലെ കൈമാറിയെന്നാണ് സൂചന.

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. രണ്ടു സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്. ഇന്ന് പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നറിയുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടെക്ക് തിരിച്ചു. ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.

You might also like