നിപ: മരിച്ച കുട്ടിയുടെ സമ്ബര്‍ക്കത്തില്‍ 17 പേര്‍, ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

0

കോഴിക്കോട്: കോഴിക്കോട്ട് നിപ വൈറസ് ബാധിച്ച്‌ പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍. കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടിക വിശദമായി പരിശോധിച്ചുവരികയാണ്.

കുട്ടിയുമായി നേരിട്ട് സമ്ബര്‍ക്കത്തിലുള്ള നാല് പേര്‍ക്ക് രോഗലക്ഷണമില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

You might also like