TOP NEWS| നിപ: പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയവക്ക് ചികിത്സ തേടണം

0

 

സംസ്ഥാനത്ത് നിപ ചികിത്സ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ജാഗ്രത വേണം. എല്ലാ ദിവസവും രാവിലെയും വൈകീട്ടും അവലോകനയോഗം ചേരും. പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.

രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മൂന്ന് 108 ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തും. നിപ ബാധിതരുടെ സംസ്‌കാരം കോര്‍പറേഷന്റെ നേതൃത്വത്തിലായിരിക്കുമെന്നും പ്രോട്ടോകോളില്‍ പറയുന്നു.

You might also like