നിപ; പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെ പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും. കൂടാതെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും.
പാഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടില്‍ നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കും. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ഇരുപത് പേരുടെ സാമ്ബിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും