ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി
ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി പടരുന്നു.ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി.ഫിറോസാബാദിലും സമീപ ജില്ലകളിലുമാണ് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്. ഇവിടെ നിന്നുള്ള 200 സാമ്ബ്ളുകളില് പകുതിയിലധികം പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ (എന്‍.സി.ഡി.സി) അഞ്ചംഗ സംഘം പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാല് മരണം സംഭവിച്ചു. യു.പിയിലെ മഥുര, ആഗ്ര പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിറോസാബാദില്‍ നിന്ന് 60 കി.മീ അപ്പുറത്തുള്ള മഥുരയില്‍ 15 ദിവസത്തിനുള്ളില്‍ 11 കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു.