അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും വെടിവെപ്പ്​; പിഞ്ചുകുഞ്ഞടക്കം ഏഴു മരണം

0

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും ഉണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ മരിച്ചു. ഫ്ലോറിഡയില്‍ നവജാത ശിശു അടക്കം നാലു പേരും വാഷിങ്​ടണില്‍ മൂന്നു പേരുമാണ്​ കൊല്ലപ്പെട്ടത്​.

ഞായറാഴ്​ച പുലര്‍ച്ചെ ഫ്ലോറിഡയിലെ ലേക്​ലാന്‍ഡില്‍ തോക്കുധാരി രണ്ടു വീടുകളില്‍ കയറിയാണ്​ നാലു പേരെ തോക്കിനിരയാക്കിയത്​. രണ്ടു സ്​ത്രീകളും നവജാത ശിശുവും പതിനൊന്നുകാരിയുമാണ്​ മരിച്ചത്​. പൊലീസ്​ എത്തിയപ്പോള്‍ പൊലീസിനു നേരെയും വെടിവെച്ച ആക്രമി ഒടുവില്‍ കീഴടങ്ങിയെന്ന്​ അധികൃതര്‍ പറഞ്ഞു. കൊലയാളിയെക്കുറിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

You might also like