TOP NEWS| ‘ബ്രേക്‌ത്രൂ’വിനു പിന്നിൽ ഡെൽറ്റ?; കേരളം വാക്സീനെടുത്തിട്ടും കോവിഡ്; ഭയക്കണോ?
വാക്സീനെടുത്താലും കോവിഡ് വരുമെങ്കിൽ പിന്നെന്തിനു കുത്തിവയ്പെടുക്കണം? ചോദ്യം ന്യായമാണ്. ഈ ചോദ്യം ഏറ്റവും കൂടുതൽ കേൾക്കാനിടയുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. കാരണം, രാജ്യത്തു വാക്സീനെടുത്തിട്ടും വ്യാപകമായി കോവിഡ് പിടിപെടുന്നവർ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. എന്താണ് ഇതിലെ പ്രശ്നം ? വാക്സീനെടുത്ത ശേഷം വരുന്ന കോവിഡ് എത്രമാത്രം അപകടകാരിയാണ്? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.