ബിസിനസ്​ ക്ലാസില്‍ ഉറുമ്ബ്​; ഡല്‍ഹിയില്‍നിന്ന്​ ലണ്ടനിലേക്കുള്ള വിമാനം മൂന്നുമണിക്കൂര്‍ വൈകി

0

ന്യൂഡല്‍ഹി: ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഉറുമ്ബ്​ ശല്യത്തെ തുടര്‍ന്ന്​ യാത്ര വൈകി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ്​ സംഭവം.

എ.​െഎ 111 വിമാനത്തിലാണ്​ ഉറുമ്ബിനെ കണ്ടെത്തിയത്​. തിങ്കളാഴ്ച ഉച്ച രണ്ടുമണിക്ക്​ പുറപ്പെടേണ്ട വിമാനത്തില്‍ ഉറുമ്ബിനെ കണ്ടെത്തിയതിനെ തുടര്‍ന്ന്​ യാത്ര തടസപ്പെടുകയായിരുന്നു. തുടര്‍ന്ന്​ അഞ്ചരയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്ര തുടര്‍ന്നു.

യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാന്‍ ഒരുങ്ങുന്നതിന്​ തൊട്ടുമുമ്ബാണ്​ ഉറുമ്ബുകളുടെ വലിയ കൂട്ടം ബിസിനസ്​ ക്ലാസില്‍ ശല്യം തീര്‍ത്തത്​. തുടര്‍ന്ന്​ യാത്രക്കാരെ മറ്റൊരു​ വിമാനത്തിലേക്ക്​ മാറ്റുകയായിരുന്നു.

കഴിഞ്ഞ മേയില്‍ പറന്നുയര്‍ന്ന വിമാനത്തില്‍ ചത്ത നിലയില്‍ വവ്വാലിനെ കണ്ടെത്തിയതിനെ തുടര്‍ന്ന്​ പറന്നുയര്‍ന്ന എയര്‍ ഇന്ത്യവിമാനം തിരികെ ഇറക്കിയിരുന്നു.

You might also like