TOP NEWS| നിപ പ്രതിരോധത്തിന് മാനേജ്‌മെന്റ് പ്ലാന്‍ ; എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തണം. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ചികിൽസ ഡിസ്ചാര്‍ജ് മാർഗനിർദേശങ്ങളും പുറത്തിറക്കി.