TOP NEWS| യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്: ക്രൂഡ് ഓയിൽ നിരക്കിൽ ഇടിവ്; ഡോളർ സൂചികയിൽ മുന്നേറ്റം
ആഭ്യന്തര ഇക്വിറ്റി വിപണി നേട്ടത്തിലാണ്, എക്കാലത്തെയും ഉയർന്ന നിരക്കായ 58,515.85 ലേക്ക് വരെ വിപണി കുതിച്ചുകയറി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിഎസ്ഇ സെൻസെക്സ് 274.79 പോയിൻറ് അഥവാ 0.47 ശതമാനം ഉയർന്ന് 58,404.74 ൽ എത്തി. വിശാലമായ എൻഎസ്ഇ നിഫ്റ്റി 74.70 പോയിൻറ് അഥവാ 0.43 ശതമാനം ഉയർന്ന് 17,398.30 ലെത്തി. പ്രാരംഭ ഡീലുകളിൽ സൂചിക 17,429.55 എന്ന ദിവസത്തെ ഉയരത്തിലെത്തിയിരുന്നു.