പെന്‍ഷന്‍ പ്രായം 57 ആക്കുന്നത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി

0

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 4000 കോടി ലാഭിക്കാനാകുമെന്നത് ശരിയാണ്. സംസ്ഥാന സര്‍ക്കാറുകള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി 4000 കോടിയേക്കാള്‍ വലുതാണെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ഒരു റിപ്പോര്‍ട്ടിലെ ചില ശിപാര്‍ശകള്‍ കൊണ്ട് ഗുണമുണ്ടാകും എന്ന് പറയുന്നതില്‍ അര്‍ഥമില്ല. നിര്‍ദേശങ്ങള്‍ പലതും ചെലവ് കൂട്ടുന്നതും കുറക്കുന്നതുമാണ്. പക്ഷെ ജനങ്ങള്‍ക്ക് ഗുണമുണ്ടോ എന്നും പരിശോധിക്കും. ജനങ്ങളെ ബാധിക്കുന്ന തീരുമാനം ഉണ്ടാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

You might also like