നിപയില്‍ ആശങ്ക ഒഴിയുന്നു; രോഗലക്ഷണങ്ങളുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റിവ്
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. ഇന്നലെ പരിശോധിച്ച 20 സാമ്ബിളുകള്‍ കൂടി നെഗറ്റിവ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ പരിശോധിച്ചത് മുപ്പത് സാമ്ബിളുകള്‍. 21 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.
68 പേരാണ് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്.
വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം രണ്ടു ദിവസത്തിനകമെത്തുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടത്തും.