TOP NEWS| ഒടുക്കം അനിൽ അംബാനിക്ക് വിജയം, കടക്കാർക്ക് ആശ്വാസം വിധി
മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ഡിഎംആർസിക്കെതിരായ കേസിൽ നേരത്തെ ആർബിട്രേഷൻ കോടതിയുടെ വിധിയാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. ഇതോടെ പലിശയടക്കം 4,600 കോടി രൂപ അനിൽ അംബാനിയുടെ കമ്പനിക്ക് കിട്ടും. ഈ പണമുപയോഗിച്ച് തങ്ങളുടെ ഭീമമായ കടത്തിന്റെ ഒരു ഭാഗം അടച്ചുതീർക്കാമെന്ന ആശ്വാസത്തിലാണ് അംബാനിയും സംഘവും.