ദില്ലിയില്‍ ശക്തമായ മഴ; വിമാനത്താവളത്തില്‍ വെള്ളം കയറി

0

ദില്ലിയില്‍ കനത്ത മഴ തുടരുന്നു. 11 വര്‍ഷത്തിനിടയിലെ ശക്തമായ മഴയാണ് ഇത്തവണതേതെന്നാണ് റിപ്പോര്‍ട്ട്.. കനത്ത മഴയെ തുടര്‍ന്ന് ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പ്രധാന റോഡുകളില്‍ വെള്ളം കയറിയത് ദില്ലിയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളം കയറി.കനത്ത മഴയെ തുടര്‍ന്ന് ടെര്‍മിനല്‍ 3ലാണ് വെള്ളക്കെട്ടുണ്ടായത്. മഴ തുടരുമെന്നും, രാത്രിയോടെ ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like