സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം -ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്ബര്‍ക്കപട്ടികയിലുള്ള ആര്‍ക്കും രോഗബാധയില്ല. കൂടുതല്‍ ആളുകള്‍ സമ്ബര്‍ക്കപട്ടികയിലേക്ക് വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ നിയന്ത്രണവിധേയമാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയവരുടെ സാമ്ബിളുകള്‍ പൂണെ എന്‍.ഐ.വിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായി പരിശോധിച്ചിരുന്നു. ഈ പരിശോധനകളുടേയെല്ലാം ഫലം നെഗറ്റീവായിരുന്നു.