TOP NEWS| സൗദിയിൽ ലോഗോ നിയമ ലംഘനത്തിന് പരിശോധന; നിരവധി വെബ്സൈറ്റുകൾക്കെതിരെ നടപടി
സൗദിയിൽ മറ്റു സ്ഥാപനങ്ങളുടെ ലോഗോകളും പേരുകളും മുൻകൂർ അനുമതിയില്ലാതെ ഉപയോഗിച്ച വിവിധ സ്ഥാപങ്ങൾക്ക് മേൽ പിഴ ചുമത്തി. നിയമലംഘനങ്ങളും കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അയ്യായിരത്തിലേറെ ഉത്പന്നങ്ങളും പിടിച്ചെടുത്തു. പകർപ്പാവകാശ ലംഘനം നടത്തിയ 30 വെബ്സൈറ്റുകളും ബ്ലോക് ചെയ്തു.