TOP NEWS| നഴ്സിങ് രംഗത്ത് സ്വദേശികൾ, 75,000 തൊഴിലവസരം; 50 പദ്ധതികളുടെ രണ്ടാം പട്ടികയുമായി യുഎഇ
അബുദാബി • സ്വകാര്യ മേഖലയിൽ കൂടുതൽ അനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരമൊരുക്കാനുള്ള വൻപദ്ധതി, നഴ്സിങ് മേഖലയിൽ സ്വദേശികൾക്ക് അവസരം എന്നിവയടക്കം അടുത്ത 50 വർഷത്തേയ്ക്കുള്ള 50 പദ്ധതികളുടെ രണ്ടാം പട്ടിക യുഎഇ പ്രഖ്യാപിച്ചു. യുഎഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അബുദാബിയിലെ ഖസർ അൽ വതാനിൽ സമ്മേളിച്ചാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ഇപ്രാവശ്യം കൂടുതലും സ്വദേശികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികൾ.